തെങ്ങുമെൻ ഹൃദയമപ്പോഴും മന്ത്രിച്ചു
അറിയില്ലെനിക്കുസഖി
ആശ്വാസവചനങ്ങൾ
പകരമേകാൻ നിന്റെ
പിടയുന്ന മിഴിയിലെ
കണ്ണുനീർ തുള്ളികൾ
പുകയുന്നു നെഞ്ചിലെ
നെരിപ്പോടിലിപ്പോഴും
കാലങ്ങൾ ഖാതങ്ങൾ
താണ്ടിനീങ്ങുമ്പോഴും
കൊതിപ്പിച്ചിരുന്നു നീ
തെളിനീരുറവപോൽ
ഇപ്പോഴും എൻ മനമൊന്നു
തേങ്ങുന്നുനിന്നിലേക്കിറങ്ങുവാൻ
മുഴുകാൻ ഒടുങ്ങുവാൻ
കൈകുമ്പിളിൽ കോരിയെടുക്കുവാൻ
ഇപ്പോഴും ശക്തനല്്ല ഞാൻ
ക്ഷമിക്കെന്ന വാക്കിനാൽ പോലും
തടുക്കാവതല്ല നിൻ
കണ്ണുനീർ തുള്ളിയെ
തലതാഴ്ത്തി നിൽക്കുന്നു
നിൻമുന്പിൽ ശിക്ഷിക്ക
യെൻ തെറ്റിനെൻ
നിഷ്ക്രിയത്വത്തിനെൻ
ജീവചക്രം നിലക്കുന്ന
നാൾ വരെ.
അറിയില്ലെനിക്കുസഖി
ആശ്വാസവചനങ്ങൾ
പകരമേകാൻ നിന്റെ
പിടയുന്ന മിഴിയിലെ
കണ്ണുനീർ തുള്ളികൾ
പുകയുന്നു നെഞ്ചിലെ
നെരിപ്പോടിലിപ്പോഴും
കാലങ്ങൾ ഖാതങ്ങൾ
താണ്ടിനീങ്ങുമ്പോഴും
കൊതിപ്പിച്ചിരുന്നു നീ
തെളിനീരുറവപോൽ
ഇപ്പോഴും എൻ മനമൊന്നു
തേങ്ങുന്നുനിന്നിലേക്കിറങ്ങുവാൻ
മുഴുകാൻ ഒടുങ്ങുവാൻ
കൈകുമ്പിളിൽ കോരിയെടുക്കുവാൻ
ഇപ്പോഴും ശക്തനല്്ല ഞാൻ
ക്ഷമിക്കെന്ന വാക്കിനാൽ പോലും
തടുക്കാവതല്ല നിൻ
കണ്ണുനീർ തുള്ളിയെ
തലതാഴ്ത്തി നിൽക്കുന്നു
നിൻമുന്പിൽ ശിക്ഷിക്ക
യെൻ തെറ്റിനെൻ
നിഷ്ക്രിയത്വത്തിനെൻ
ജീവചക്രം നിലക്കുന്ന
നാൾ വരെ.
No comments:
Post a Comment